Powered By Blogger

Search This Blog

Total Pageviews

Tuesday, January 27, 2015

പുതിയത്








സന്ദേശം

ഫെബ്രുവരി 2...ലോക തണ്ണീർത്തട ദിനം 

ഭൂമിയിലെ തണ്ണീർത്തടങ്ങൾ ഒക്കെ നമ്മുടെ ദാഹം മാറ്റാനുള്ള ജലസംഭരണികളാണ് .അവ ബാങ്കുകൾ പോലെ തന്നെയാണെന്ന് പറയാം. തണ്ണീർത്തടങ്ങളിൽ ഇന്ന് ശേഖരിക്കപ്പെടുന്ന ജലമാണ് നാളത്തെ നമ്മുടെ കുടിവെള്ളം. അതുകൊണ്ട് തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ നമുക്കൊരുമിച്ച് പ്രവര്ത്തിക്കാം.
www.youtube.com/watch?v=g-ZEO2VZPWo
   .......................................................................................................................

       2015ജനുവര26ഹെഡ്മാസ്റെരുടെ റിപ്പബ്ലിക് സന്ദേശം   

      പ്രിയപ്പെട്ട കുട്ടികളെ, പൂർവവിദ്യാർഥികളെ, രക്ഷിതാക്കളെ, നാട്ടുകാരെ, 

  നമ്മുടെ രാജ്യം 66 ആം റിപ്പുബ്ലിക് ദിനം ആഘോഷിക്കുകയാണല്ലോ. ഈ അവസരത്തിൽ നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളെയും രാഷ്ട്രശില്പികളെയും നാം ആദരവോടെ ഓർക്കേണ്ടതാണ്. 

  അതോടൊപ്പം നമ്മുടെ രാഷ്ട്രത്തെ  പുരോഗതിയിലേക്ക് നയിക്കുന്നതിന് അവർ നൽകിയ  ഊർജം നമുക്ക് മുതൽക്കൂട്ടാവുകയും വേണം. രാഷ്ട്രപുരോഗതിയായിരിക്കട്ടെ നമ്മുടെ ലക്‌ഷ്യം. എല്ലാവർക്കും എന്റെയും സഹപ്രവർത്തകരുടെയും റിപ്പുബ്ലിക് ദിന ആശംസകൾ.

ഭൂപടം

ബന്ധപ്പെടാൻ

ചേലേരി മാപ്പിള എ എല്‍ പി സ്കൂള്‍ ,
ചേലേരി പി. ഓ.
കണ്ണൂര്‍ ജില്ല
കേരളം
പിന്‍ 670604

    കണ്ണൂരില്‍ നിന്ന് ഏകദേശം 18 കിലോമീറ്റെര്‍ അകലെ കണ്ണാടിപ്പറമ്പ - കമ്പില്‍ റൂട്ടില്‍ നിന്ന് ദാലില്‍ പള്ളി കപ്പണപ്പറമ്പ റോഡില്‍ 1 .5 കി.മീ.ദൂരത്താണ് ഈ സ്കൂള്‍ .
   സ്കൂൾ ഹെഡ്മാസ്ടെരുടെ ഇമെയിൽ  vcnmunderi@gmail .com ആണ്. 

ഉടമസ്ഥത

ഇതൊരു ഗവ. എയിടെഡ്  സ്കൂളാണ് .

പ്രോഗ്രാമുകൾ

   2015 ജനുവരി  1  ന് പുതുവർഷത്തോ ടനുബന്ധിച്ച് ന്യൂ ഇയർ കേക്കുകൾ എല്ലാ ക്ലാസ്സുകളിലും മുറിക്കുകയുണ്ടായി.കുട്ടികളുടെ കലാപരിപാടികളും നടന്നു.\
   ജനുവരി 9 നു തളിപ്പറമ്പ സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ സ്കൂളിൽ വാർഷിക ഇൻസ്പെക്ഷൻ നടത്തി.
   ജനുവരി 20 നു നാഷണൽ ഗെയിംസിന് മുന്നോടിയായി കേരളമാകെ നടത്തപ്പെട്ട RUN  KERALA  RUN ഇവിടെയും മെച്ചപ്പെട്ട നിലയില തന്നെ നടത്തി. നാട്ടുകാരും രക്ഷിതാക്കളും പൂർവവിദ്യാർഥികലും ഒക്കെ പങ്കെടുത്ത കൂട്ടയോട്ടത്തിനു മുന്നോടിയായി രാവിലെ ഹെഡ്മാസ്റ്റർ ചോല്ലിക്കൊടുത്ത പ്രതിജ്ഞ  എല്ലാവരും ഏറ്റുചൊല്ലി. PTA പ്രസിഡണ്ട്‌ ശ്രീ. M.P.അബ്ദുറഹിമാൻ മൗലവി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. വാർഡ്‌ മെമ്പർ ശ്രീമതി K .V . അസ്മ കൂട്ടയോട്ടം ഫ്ലാഗ് ഓഫ്‌ ചെയ്തു.പങ്കാളികൾക്കെല്ലാം നാരങ്ങാവെള്ളം നല്കി.
   ജനുവരി  21 നു ഉച്ചക്ക് എല്ലാ ക്ലാസ്സിലും CPTA നടത്തി.ക്ലാസ് PTA കളിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.
   ജനുവരി 24 നു PTA എക്സികുട്ടീവ് മീറ്റിംഗ് നടന്നു. PTA പ്രസിടണ്ട്,മാനേജ്മെണ്ട് പ്രതിനിധി എന്നിവർക്കു പുറമേ BRCയിൽ നിന്ന് BPO യും 3 ട്രെയ്നർമാരും മീറ്റിങ്ങിൽ പങ്കെടുത്തു. സ്കൂൾ മാസ്റ്റർ പ്ലാനിന്റെ കരടു വായിച്ചവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
   

ക്ലാസ്സുകളും അധ്യാപകരും

   ചേലേരി മാപ്പിള എ എല്‍ പി സ്കൂളില്‍ ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഉണ്ട്. എല്ലാ ക്ലാസ്സുകളും ഓരോ ഡിവിഷന്‍ മാത്രമേ ഉള്ളൂ. എല്ലാ ക്ലാസ്സുകളിലും ആയി 2014-15 വർഷം ആകെ 119 കുട്ടികളാണ് ഉള്ളത്.അതിൽ 52 ആണ്‍കുട്ടികളും 67 പെണ്‍കുട്ടികളുമാണ്.   
   ഈ സ്കൂളില്‍ രണ്ടു  അധ്യാപകരും നാല് അധ്യാപികമാരും ആണ് ഉള്ളത്. ശ്രീ.വി.സി.നാരായണൻ മാസ്റ്റെർ ആണ് ഹെഡ്മാസ്റ്റെർ.

Followers